ഖത്തറില്‍ ഈ വിഭാഗങ്ങള്‍ RSV വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

health ministry

ദോഹ: ഖത്തറില്‍ റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (RSV) വാക്‌സിന്‍ എടുക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH). വൈറസിനെതിരെ സംരക്ഷണം നല്‍കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി ശാരീരികമായി ദുര്‍ബലരായവര്‍ വാക്‌സിന്‍ എടുക്കണമെന്നാണ് നിര്‍ദേശം.

ഗുരുതരമായ രോഗങ്ങളും ആശുപത്രിവാസവും തടയുന്നതിനും, ജീവന് ഭീഷണിയായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് വാക്‌സിന്‍ സംരക്ഷണം നല്‍കും. രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ (PHCC) ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനുകള്‍ ലഭ്യമാണ്.

വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യാന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുക അല്ലെങ്കില്‍ 107 എന്ന നമ്പറില്‍ വിളിക്കണമെന്നും മന്ത്രാലയം അറിയിച്ചു. RSV ഒരു സാധാരണ വൈറസാണ്, ഇത് ശ്വസനവ്യവസ്ഥയെ ബാധിക്കും. മൂക്കൊലിപ്പ്, ചുമ, നേരിയ പനി തുടങ്ങിയ ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഇത് പ്രായമായവരില്‍ ഗുരുതരമായ ശ്വാസകോശ രോഗത്തിനും കാരണമാകും.

ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ശ്വസന കണികകളിലൂടെയും, രോഗബാധിതരായ വ്യക്തികളുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് ആര്‍എസ്വി പകരുന്നത്. മൂക്കൊലിപ്പ്, വരണ്ട ചുമ, തൊണ്ടവേദന, തുമ്മല്‍, തലവേദന, നേരിയ പനി എന്നിവയാണ് വൈറസിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ സാധാരണയായി രണ്ട് മുതല്‍ എട്ട് ദിവസം വരെ നീണ്ടുനില്‍ക്കും,

ന്യുമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ഗുരുതരമായ ശ്വാസകോശ അണുബാധകള്‍, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ആര്‍എസ്വി കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവര്‍, രോഗപ്രതിരോധ ശേഷി ദുര്‍ബലമായ വ്യക്തികള്‍, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ രോഗം എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ ആര്‍എസ്വി വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading