പ്രവാസിയുടെ മരണം; കത്തയച്ചിട്ടും എംബസിയില്‍ നിന്ന് മറുപടി ഉണ്ടായില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

1q 65

മസ്‌കത്ത്: ഒമാനില്‍ മരിച്ച മലയാളി മഹേഷിനായി അയച്ച കത്തിന് ഒമാന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് കൃത്യമായ മറുപടി പോലും ഉണ്ടായില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി വെളിപ്പെടുത്തി. ആരും ഏറ്റെടുക്കാനില്ലാതെ വൃക്കകള്‍ തകര്‍ന്ന് 5 മാസത്തോളം ആശുപത്രിയില്‍ കിടന്നാണ് മഹേഷ് മരിച്ചത്. 68 ലക്ഷം രൂപയുടെ ആശുപത്രി ബില്ലും ആരും അടച്ചിട്ടില്ല. എംബസികള്‍ക്ക് കീഴിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

ഒക്ടോബറില്‍ വൃക്കകള്‍ തകര്‍ന്ന് കിടപ്പിലായ മഹേഷിനായി നാട്ടിലെത്തിക്കാന്‍ ഇടപെടലാവശ്യപ്പെട്ട് രണ്ട് തവണ എംപി എംബസിക്ക് കത്തെഴുതിയിരുന്നു. നാട്ടിലെത്താതെ 5 മാസം ആശുപത്രിയില്‍ കിടന്ന് ഈ മാര്‍ച്ചില്‍ മഹേഷ് മരിച്ചു. ചികിത്സാ ബില്‍ 68 ലക്ഷം കടന്നിരുന്നു. രേഖകളില്ലാതെ, 8 കൊല്ലത്തിലധികം നാട്ടില്‍ പോകാതെ നിന്ന മഹേഷിനെ ഏറ്റെടുക്കാന്‍ ആരുമില്ലായിരുന്നു. നാട്ടില്‍പ്പോകാന്‍ ഇന്ത്യന്‍ എംബസി ഒരു ഔട്ട്പാസ് നല്‍കി. പക്ഷെ വൈദ്യസഹായം ഏര്‍പ്പാടാക്കാന്‍ എംബസിയുടെ ഇടപെടല്‍ വേണമായിരുന്നു. ഒടുവില്‍ മൃതദേഹമാണ് നാട്ടിലെത്തിക്കാനായത്. 68 ലക്ഷത്തിലധികം വരുന്ന ചികിത്സാ ബില്ല് മഹേഷിനെ ഉപാധികളില്ലാതെ സഹായിച്ച ആശുപത്രിയുടെ ചുമലിലായി. അതേസമയം ഇത് ആദ്യ സംഭവമല്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. ഈ ഘട്ടത്തിലാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ വിനിയോഗിക്കേണ്ട കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ വിനിയോഗത്തില്‍ എംപിയുടെ ഗൗരവമേരിയ പ്രതികരണം ഉണ്ടായത്.

മഹേഷിന്റെ കാര്യം നിരന്തരം എംബസിയോട് ഉന്നയിച്ചിരുന്നതായി സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു. മഹേഷിന്റെ കാര്യത്തില്‍ എവിടെയാണ് വീഴ്ച്ച പറ്റിയതെന്ന അന്വേഷണങ്ങള്‍ക്ക് എംബസി ഇതുവരെ പ്രതികരണം നല്‍കിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading