മനാമ: ബഹ്‌റൈനില്‍ സ്വകാര്യകമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ മലയാളി ജീവനക്കാര്‍ക്കെതിരെ നടപടി. കമ്പനിയിലെ മലയാളി അക്കൗണ്ടന്റുമാരാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ക്ക് ബഹ്‌റൈന്‍ കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളാണ് പ്രതികള്‍. ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ ആന്റ് ഫ്രാബ്രിക്കേഷന്‍ എന്ന കമ്പനിയില്‍ 2017 മുതല്‍ ജീവനക്കാരായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ 1,30000 ബഹ്‌റൈന്‍ ദിനാര്‍, ഏകദേശം മൂന്നുകോടിയോളം ഇന്ത്യന്‍ രൂപ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പിടിയിലായ തിരുവനന്തപുരം സ്വദേശിയെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരു വര്‍ഷത്തെ തടവും 75,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. പിഴത്തുക കമ്പനി ഉടമയ്ക്ക് നല്‍കണം. അതേസമയം രാജ്യം വിട്ട ആലപ്പുഴ സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായം തേടും. പ്രതിക്കായി ലുക്ക് നോട്ടീസ് പുറപ്പെടുവിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സാലറി ഇനത്തിലും മറ്റ് കമ്പനി കണക്കുകളിലും അധിക തുക എഴുതിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. എല്ലാ മാസവും 2000 മുതല്‍ 2,500 ദിനാര്‍ വരെ അധികമായി എഴുതിച്ചേര്‍ത്തെന്നാണ് കണ്ടെത്തല്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
