കുവൈത്തില്‍ സ്‌കൂളില്‍ തീപിടുത്തം, കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

1A

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌കൂളിന് തീപിടിച്ചതിനെ തുടര്‍ന്ന് കുട്ടികളേയും ജീവനക്കാരേയും ഒഴിപ്പിച്ചു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ശുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. സംഭവസ്ഥലത്ത് നിന്നും കുട്ടികളെയും സ്‌കൂള്‍ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുരക്ഷാ അധികൃതരെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തീപിടുത്തത്തില്‍ ആര്‍ക്കും പൊള്ളലേല്‍ക്കുകയോ മറ്റ് പരിക്കുകള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീപിടുത്തം സംബന്ധിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി കെട്ടിടം ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ വെയര്‍ഹൗസായി ഉപയോഗിച്ചിരുന്ന ഒരു മുറിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്നും വലിയ രീതിയില്‍ പുക ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading