ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് യുഎഇ, 5 ലക്ഷം ദിര്‍ഹം വരെ പിഴ; ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

begging uae

അബുദാബി: റമദാനില്‍ ഓണ്‍ലൈന്‍ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനും എതിരെ നടപടി കര്‍ശനമാക്കി യുഎഇ. നിയമലംഘകര്‍ക്ക് 6 മാസം തടവോ 5 ലക്ഷം ദിര്‍ഹം പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കുമെന്ന് സൈബര്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സൈബര്‍ സുരക്ഷാ അവബോധത്തിന്റെ പ്രാധാന്യവും കൗണ്‍സില്‍ വ്യക്തമാക്കി. സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഓണ്‍ലൈന്‍ ഇടപാട് നടത്താവൂ. സംഭാവനകള്‍ അര്‍ഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റമദാന്‍ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ അജ്ഞാത ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭാവന ആവശ്യപ്പെട്ട് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വ്യാപക സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്.

ദരിദ്രര്‍, അനാഥര്‍, രോഗികള്‍, സഹായം ആവശ്യമുള്ള മറ്റു വിഭാഗങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇഫ്താര്‍ നല്‍കുന്നതിനും ദുരന്ത നിവാരണത്തിനും സംഭാവന നല്‍കണമെന്ന അഭ്യര്‍ഥനകളാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരം ഡിജിറ്റല്‍ പണപ്പിരിവിനെക്കുറിച്ച് 800 623 ഹെല്‍പ് ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത കാരുണ്യ സംഘടനകള്‍ വഴി നല്‍കിയാല്‍ അര്‍ഹരായവര്‍ക്ക് എത്തുമെന്ന് ഉറപ്പാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. എസ്എംഎസ്, ഇമെയില്‍, വാട്‌സ്ആപ്പ്, മറ്റു സമൂഹ മാധ്യമങ്ങള്‍ എന്നിവയിലൂടെ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസും അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading