റിയാദ്: സൗദി അറേബ്യയില്‍ ഉപയോക്താക്കളുടെ പാഴ്സലുകളും കൊറിയറുകളും കൃത്യമായ മേല്‍വിലാസങ്ങളില്‍ ഡെലിവറി ചെയ്യണമെന്ന് നിര്‍ദേശം. കൃത്യമായി ഡെലിവറി ചെയ്യാത്ത കൊറിയര്‍ കമ്പനികള്‍ക്ക് തപാല്‍ നിയമം അനുസരിച്ച് 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പാഴ്‌സല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നടപടി.
പാഴ്സലുകള്‍ ഡെലിവറി ചെയ്യാതിരിക്കുകയോ എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ ചെയ്താല്‍ ഡെലിവറി കമ്പനികള്‍ക്കെതിരെ പരാതികള്‍ നല്‍കാം. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ അനുസരിച്ചുള്ള ഡെലിവറികള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കാന്‍ ഗുണഭോക്താക്കളെ നിര്‍ബന്ധിക്കാനും പാടില്ല. വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 5,000 റിയാലില്‍ കുറയാത്ത തുക പിഴ ചുമത്തും.
പാഴ്സല്‍ എത്താന്‍ വൈകുകയോ ഡെലിവറി ചെയ്യാത്തതോ സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കില്‍ ഗുണഭോക്താവിന് നേരിട്ട് പാഴ്‌സല്‍ ഡെലിവറി കമ്പനിക്ക് പരാതി നല്‍കാം. കമ്പനി പ്രതികരിക്കുന്നില്ലെങ്കിലോ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതി തൃപ്തികരമായി പരിഹരിക്കപ്പെട്ടില്ലെങ്കിലോ ഉപഭോക്താക്കള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിക്ക് പരാതി നല്‍കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
