കരിപ്പൂര്‍: ഒമാന്‍ വഴി കേരളത്തില്‍ എംഡിഎംഎ എത്തിക്കുന്നതില്‍ ഒമാന്‍ പൗരന്മാര്‍ക്കും ബന്ധമുണ്ടോ എന്ന സംശയത്തില്‍ പോലീസ്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ ഒമാനില്‍ ജോലിചെയ്യുന്ന മലയാളിയായ ആഷിഖ് നാട്ടിലെത്തിയ ശേഷം വീട്ടിലേക്ക് കാര്‍ഗോ എത്തിയിരുന്നു. ആഷിഖ് ഒമാനില്‍ നിന്നു നാട്ടിലേക്കു മടങ്ങുന്നതിനു മുന്‍പ് കാര്‍ഗോ അയയ്ക്കാന്‍ ഏര്‍പ്പാട് ചെയ്തതാകാം അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടാകാം എന്നാണു പോലീസിന്റെ നിഗമനം.
അതേസമയം മട്ടാഞ്ചേരി പൊലീസ് ജനുവരിയില്‍ നടത്തിയ ലഹരി പരിശോധനയില്‍ ഹോട്ടലില്‍നിന്ന് ലഹരി വസ്തുക്കള്‍ക്കൊപ്പം ഒമാന്‍ കറന്‍സിയും കണ്ടെടുത്തിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തി വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ആഷിഖ് മുന്‍പ് എത്രതവണ ലഹരി എത്തിച്ചിട്ടുണ്ട് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കും. എയര്‍ കാര്‍ഗോയും ഡോര്‍ ടു ഡോര്‍ സര്‍വീസും ഉപയോഗപ്പെടുത്തി ലക്ഷങ്ങളുടെ ലഹരിക്കടത്ത് പിടികൂടുന്നതു കേരളത്തില്‍ അത്യപൂര്‍വമാണ്.
ഒമാനില്‍ അഞ്ച് വര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ലീസിന് എടുത്ത് നടത്തുകയായിരുന്ന ആഷിഖ്, ഒമാനില്‍നിന്നു കുറഞ്ഞ വിലയില്‍ എംഡിഎംഎ വാങ്ങി വിവിധ വിമാനത്താവളങ്ങള്‍ വഴി ഭക്ഷണ വസ്തുക്കളുടെയും മറ്റും കൂട്ടത്തില്‍ ഒളിപ്പിച്ചു കേരളത്തിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നു. ആഷിഖ് നാട്ടിലെത്തിയതറിഞ്ഞ് ഇക്കഴിഞ്ഞ 6ന് മട്ടാഞ്ചേരി പൊലീസ് ആഷിഖിനെ കൊണ്ടോട്ടിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
