കൊല്ലത്ത് ക്ഷേത്രോത്സവ പരിപാടിയില്‍ സിപിഎം, ഡിവൈഎഫ്‌ഐ പാട്ടുകള്‍; പ്രതിഷേധം ഉയരുന്നു

1q 32

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പ്രതിഷേധം ഉയരുന്നു. ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടിയില്‍ സിപിഎം, ഡിവൈഎഫ്‌ഐ അനുബന്ധ പാട്ടുകള്‍ പാടിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പുഷ്പനെ അറിയാമോ, ലാല്‍സലാം എന്നീ പാട്ടുകളാണ് സംഗീത പരിപാടക്കിടെ ഗായകന്‍ അലോഷി ആലപിച്ചത്. പാട്ടിന് അനുബന്ധമായി സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റേയും പതാകകളും പ്രദര്‍ശിപ്പിക്കപ്പെട്ടു. പരിപാടിക്ക് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നു. സോഷ്യല്‍മീഡിയയിലും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളാ സദസിന് വേദിയാക്കാന്‍ തീരുമാനിച്ച ക്ഷേത്രത്തിലാണ് ഈ സംഭവവും. രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദിയാക്കരുത് എന്ന ഹൈക്കോടതിയുടെ വിധിയോടെ അന്ന് ഇതേ ക്ഷേത്രത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ നവകേരളാ സദസ്സിന്റെ വേദി മാറ്റേണ്ടിവന്നിരുന്നു.

അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്? ഇപ്പോള്‍ സി.പി.എമ്മുകാര്‍ അമ്പലത്തില്‍ പോയി പുഷ്പനെ അറിയമോ എന്ന പാട്ട് പാടുകയാണ്, എന്ന് സംഭവത്തില്‍ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading