റമദാനില്‍ ഉംറ തീര്‍ത്ഥാടനത്തിന് ചെലവേറും; ടിക്കറ്റ് നിരക്കില്‍ 10 ശതമാനം വര്‍ധന

umrah 1

ദുബായ്: റമദാന്‍ കാലത്ത് ഉംറ തീര്‍ത്ഥാടനത്തിന് ചെലവേറും. ഉംറ പാക്കേജിന് 10% വരെ നിരക്ക് കൂട്ടിയതായി ഏജന്‍സികള്‍ അറിയിച്ചു. വീസ, വിമാന ടിക്കറ്റ്, ഹോട്ടല്‍ താമസം എന്നിവ ഉള്‍പ്പെടെയാണ് നിരക്ക് ഈടാക്കുന്നത്. റോഡ് മാര്‍ഗമുള്ള, 5 ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന യാത്രയ്ക്ക് 1,300 ദിര്‍ഹം മുതല്‍ 1,900 ദിര്‍ഹം വരെയും വിമാന മാര്‍ഗമുള്ളതിന് 3,000 ദിര്‍ഹം മുതല്‍ 6,000 ദിര്‍ഹം വരെയുമാണ് പുതിയ നിരക്ക്. 10 ദിവസം മക്കയില്‍ കഴിയണമെങ്കില്‍ 10,000 18,000 ദിര്‍ഹത്തിന്റെ പാക്കേജ് തിരഞ്ഞെടുക്കണം. ഹോട്ടല്‍, വിമാന ടിക്കറ്റ് എന്നിവയുടെ നിരക്ക് ഉയര്‍ന്നതാണ് പാക്കേജ് നിരക്ക് ഉയര്‍ത്താന്‍ കാരണമെന്ന് ഏജന്‍സികള്‍ അറിയിച്ചു.

ഹറമുകള്‍ക്ക് സമീപമുള്ള ഹോട്ടലുകളാണ് താമസത്തിന് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിരക്ക് പിന്നെയും കൂടും. റമദാന്‍ അവസാന പത്തില്‍ റിയാദ്, ജിദ്ദ, മദീന, തായിഫ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 3,000 ദിര്‍ഹമെങ്കിലുമാകുമെന്നാണ് കണക്കുകൂട്ടല്‍. റമദാനിലെ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് അവസാന പത്തില്‍ 60% വരെ നിരക്ക് ഉയരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading