ഖത്തറില്‍ സബ്സിഡിയുള്ള ഭക്ഷണ റേഷന്‍ ഇരട്ടിയാക്കി

ministry of commerce

ദോഹ: ഖത്തറില്‍ അര്‍ഹരായ പൗരന്മാര്‍ക്ക് സബ്സിഡിയുള്ള ഭക്ഷണ റേഷന്‍ ഇരട്ടിയാക്കി. റമദാനോടനുബന്ധിച്ച് റേഷന്‍ ഇരട്ടിയാക്കിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) പ്രഖ്യാപിച്ചു. റേഷന്‍ കാര്‍ഡില്‍ ലഭ്യമായ അരി, പഞ്ചസാര, എണ്ണ, പാല്‍ എന്നിവയുടെ അളവ് റമദാന്‍ ആരംഭം മുതല്‍ അതിന്റെ സമാപനം വരെ ഇരട്ടിയായിരിക്കും.

പുണ്യമാസത്തില്‍ ആവശ്യമായ അളവില്‍ അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. റമദാനിലുടനീളം സുസ്ഥിരമായ വിതരണം നിലനിര്‍ത്താന്‍ മതിയായ സ്റ്റോക്ക് കരുതിയിട്ടുണ്ടെന്നും രാജ്യത്തുടനീളമുള്ള 300 നിയുക്ത വിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷ്യ റേഷന്‍ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading