ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) ‘ഏകജാലക’ സേവനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലത്തെ ഷിഫ്റ്റ് 9:00 AM മുതല്‍ 1:00 PM വരെയും വൈകുന്നേരത്തെ ഷിഫ്റ്റ് 1:00 PM മുതല്‍ 3:30 PM വരെയും പ്രവര്‍ത്തിക്കും. റമദാനിന്റെ തനത് സ്വഭാവം ഉള്‍ക്കൊള്ളുന്ന രീതിയില്‍ കാര്യക്ഷമമായ സേവന വിതരണം ഉറപ്പാക്കുന്നതിനും വര്‍ക്ക്ഫ്‌ലോ സുഗമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സമയം ക്രമീകരിച്ചത്.
വൈകുന്നേരത്തെ ഷിഫ്റ്റില്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെ 2:00 PM മുതല്‍ 6:00 PM വരെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതി ഫെബ്രുവരി ആദ്യം മുതല്‍ മന്ത്രാലയം ആവിഷ്‌കരിച്ചിരുന്നു. സാധാരണ ജോലി സമയത്തിന് പുറത്ത് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതിനും അതുവഴി സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ സംരംഭം. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമിടയില്‍ സായാഹ്ന സേവനങ്ങള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
