എയര്‍ ഇന്ത്യയില്‍ പൊട്ടിയ സീറ്റ് ലഭിച്ചു; വിമര്‍ശനവുമായി കേന്ദ്രമന്ത്രി; വിശദീകരണം തേടി ഡിജിസിഎ, ഇനി ആവര്‍ത്തിക്കില്ലെന്ന് എയര്‍ ഇന്ത്യ

air india 2

ഡല്‍ഹി: എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ നിന്ന് ഡല്‍യിലേക്കുള്ള യാത്രയ്ക്ക് തനിക്ക് നല്‍കിയത് പൊട്ടിയ സീറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. യാത്രക്കാരെ വഞ്ചിക്കുന്ന നടപടിയാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടാറ്റ ഏറ്റെടുത്തതിനുശേഷം എയര്‍ ഇന്ത്യയുടെ സേവനം മെച്ചപ്പെട്ടു എന്ന് കരുതിയെങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെ അല്ലെന്നും മന്ത്രി പറഞ്ഞു.

തനിക്ക് അനുവദിച്ച സീറ്റ് പൊട്ടിയതിനെക്കുറിച്ച് എയര്‍ലൈന്‍ ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍, സീറ്റിന്റെ അവസ്ഥയെക്കുറിച്ച് മാനേജ്മെന്റിനെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് ജീവനക്കാര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഉടന്‍ തന്നെ ക്ഷമാപണം നടത്തുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള AI436 വിമാനത്തിലാണ് മന്ത്രിക്ക് തകര്‍ന്ന സീറ്റ് ലഭിച്ചത്. സംഭവത്തില്‍ എയര്‍ ഇന്ത്യയോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഔദ്യോഗികമായി വിശദീകരണം തേടുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading