വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പണം നല്‍കിയെന്ന ട്രംപിന്റെ വാദം തളളി അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ പണം നല്‍കിയിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തളളിയാണ് വാഷിങ്ടണ്‍ പോസ്റ്റ് രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് അമേരിക്കയുടെ വിദേശ സഹായ ഏജന്‍സിയായ യുഎസ്എഐഡി പണം നല്‍കിയതിന് രേഖകളില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) തെറ്റായ അവകാശവാദം എങ്ങനെയാണ് ഇന്ത്യയില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചത്’ എന്ന തലക്കെട്ടോടെയാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.
യുഎസ്എഐഡിക്ക് ബംഗ്ലാദേശുമായി 21 മില്യണ്‍ ഡോളറിന്റെ കരാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 മുതല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസ്എഐഡിയില്‍ നിന്ന് ഇന്ത്യക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ എക്‌സ്പ്രസിലെ ലേഖനത്തെ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പിന്തുണയ്ക്കുന്നുണ്ട്. ഡോജിന്റെ (ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ്) വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു പരിപാടിയും ഇന്ത്യയില്‍ ഇല്ലെന്ന് യുഎസ്എഐഡിയുമായി ബന്ധമുളള മൂന്ന് പേരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡോജിന്റെ അവകാശവാദം കേട്ട് തങ്ങള്‍ ഞെട്ടിപ്പോയി, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും അറിയില്ലെന്നും തങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റിന്റെ കുറിപ്പില്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
