ഭാഗ്യപരീക്ഷണം ഇനി സൂപ്പർ മാർക്കറ്റിലും; വമ്പൻ പ്രഖ്യാപനവുമായി യുഎഇ ലോട്ടറി

InShot 20250207 202400579

അബുദാബി: സൂപ്പര്‍മാര്‍ക്കറ്റ്, പെട്രോൾ പമ്പ് തുടങ്ങിയ റീട്ടെയില്‍ കേന്ദ്രങ്ങളിൽ യുഎഇ ലോട്ടറി ലഭ്യമാക്കാൻ പദ്ധതി. യുഎഇ ലോട്ടറി നടത്തുന്ന ദി ഗെയിമിലെ ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിഷപ് വൂസ്ലിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പദ്ധതി എന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

നിലവില്‍, യുഎഇ ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ സ്വന്തമാക്കാൻ സാധിക്കുക. ഉടൻ തന്നെ മൊബൈല്‍ ആപ്പും പുറത്തിറക്കുമെന്ന് ഡയറക്ടർ പറഞ്ഞു. പുതിയ പദ്ധതിയിൽ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പെട്രോള്‍ പമ്പ് തുടങ്ങിയ റീട്ടെയില്‍ കേന്ദ്രങ്ങളിൽ നിന്നും ലോട്ടറി വാങ്ങാം. 

കഴിഞ്ഞ വർഷം അവസാനമാണ് 10 കോടി ദിര്‍ഹത്തിന്റെ ജാക്ക്പോട്ടുമായി യുഎഇ ലോട്ടറി ആരംഭിച്ചത്.  യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറിക്ക് മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിക്കുന്നത്.

100 ദിര്‍ഹം മുതല്‍ 100 മില്യൻ ദിര്‍ഹം വരെ സമ്മാനമായി നേടാനുള്ള അവസരമാണ് യുഎഇ ലോട്ടറി ഒരുക്കുന്നത്. എല്ലാ രണ്ടാഴ്ചയിലും ശനിയാഴ്ചകളില്‍ ആണ് യുഎഇ ലോട്ടറിയുടെ നറുക്കെടുപ്പ്. ജനറല്‍ കമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സിങ് ആവശ്യകതകള്‍ പാലിച്ചാണ് യുഎഇ ലോട്ടറി പ്രവർത്തിക്കുന്നത്. 

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading