ദോഹ: ഖത്തറിൽ അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കൽ, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമം (21) ലംഘിക്കുന്നവർക്കാണ് ഗ്രേസ് പീരിയഡ് അനുവദിച്ചത്. റസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയോ എൻട്രി വിസ പ്രകാരം രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവർക്ക് ഇത് ബാധകമാണെന്നും മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
നാളെ, 2025 ഫെബ്രുവരി 9 ഞായറാഴ്ച സമയ പരിധി ആരംഭിക്കുമെന്നും മൂന്ന് മാസത്തേക്ക് തുടരുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. നിർദ്ദിഷ്‌ട കാലയളവിനുള്ളിൽ നിയമലംഘകർക്ക് ഹമദ് ഇൻ്റർനാഷണൽ വിമാനത്താവളത്തിലോ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റിലോ എത്തി പുറപ്പെടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
