പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം വേണ്ട,  ഗതാഗത നിയമ ലംഘനത്തിന് കടുത്ത പിഴ

driving with mobile

റിയാദ്: സൗദി അറേബ്യയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി. നിയമലംഘകർക്ക്  500 മുതൽ 900 സൗദി റിയാൽ (ഏകദേശം 11,542–20,732 ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്ന് ഗതാഗത ജനറൽ‌ വകുപ്പ് മുന്നറിയിപ്പ് നൽകി. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത നിയമലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. മൊബൈൽ ഫോണും കയ്യിൽപിടിച്ച് വാഹനം ഓടിക്കുന്നതാണ് റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് അധികൃതർ നേരത്തെ പൊതുജനങ്ങളുടെ  ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും നിർബന്ധമായും പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading