കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ സൗജന്യ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

InShot 20241130 104559381

ഡൽഹി: യാത്രക്കാർക്ക് ബാഗേജില്‍ കൂടുതല്‍ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഖത്തർ, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നേരത്തെ 30 കിലോ ചെക്ക് ഇന്‍ ബാഗേജിനും ഏഴ് കിലോ ഹാന്‍ഡ് ബാഗേജിനും അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ 10 കിലോ സൗജന്യ ബാഗേജ് അധികമായി അനുവദിക്കും.

കുഞ്ഞിനും മുതിര്‍ന്നവര്‍ക്കും കൂടി ഹാന്‍ഡ് ബാഗേജ് ഉള്‍പ്പെടെ ഇനി 47 കിലോവരെ കൊണ്ടുപോകാം. ക്യാബിന്‍ ബാഗേജില്‍ രണ്ട് ബാഗുകളാണ് അനുവദിക്കുക. രണ്ടിന്റേയും മൊത്തം തൂക്കം 7 കിലോ ആയിരിക്കണം. സീറ്റിന് താഴെയോ കയ്യിലോ പിടിക്കാന്‍ സാധിക്കുന്ന ബാഗുകളായിരിക്കണം.

ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി എക്‌സ്പ്രസ് ലൈറ്റ് എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ പുതിയ ടിക്കറ്റും എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിട്ടുണ്ട്. ഈ ടിക്കറ്റുകാര്‍ക്ക് മൂന്ന് കിലോ സൗജന്യ ഹാന്‍ഡ് ബാഗ് കയ്യില്‍ കരുതാവുന്നതാണ്. കൂടാതെ ലൈറ്റ് ടിക്കറ്റ് എടുത്തവര്‍ക്ക് ബാഗേജ് കൂട്ടാനും അവസരമുണ്ടാകും.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കി 20 കിലോ വരെ അധിക ചെക്ക് ഇന്‍ ബാഗേജും കരുതാം. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അന്താരാഷ്ട്ര വിമാനങ്ങളില്‍ പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading