പ്രവാസികള്‍ക്ക് ഇനി ചെലവ് കൂടും; സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഉയര്‍ത്തുന്നു

kuwait 1

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയര്‍ത്താന്‍ തീരുമാനം. ഫീസ് ഉയര്‍ത്താന്‍ അനുമതി നല്‍കി അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്കാണ് ഉയര്‍ത്തുന്നത്. അതേസമയം മന്ത്രിസഭയുടെ അനുമതിയോടു കൂടി മാത്രമേ മന്ത്രാലയങ്ങള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു.

വൈദ്യുതി, വെള്ളം, കമ്യൂണിക്കേഷന്‍, ആരോഗ്യം എന്നിവ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങളില്‍ ആണ് നിരക്ക് വര്‍ധന. അതാത് മന്ത്രാലയങ്ങളിലെ കോംപീറ്റന്റ് അതോറിറ്റിയാണ് ഫീസ് നിശ്ചയിക്കുന്നത്. എന്നാല്‍ നിലവിലെ നിരക്കില്‍ നിന്ന് എത്ര ശതമാനമാണ് ഉയര്‍ത്തുകയെന്നോ എന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നോ അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ഫീസ് നിരക്ക് പുന:പരിശോധിച്ച് നിരക്ക് ഉയര്‍ത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading