പാസ്‌പോര്‍ട്ട് പുതുക്കലില്‍ ഫോട്ടോ വിവാദം ശക്തമാകുന്നു; ശബ്ദമുയര്‍ത്തി പ്രവാസികള്‍

passport

അബുദാബി: പാസ്‌പോര്‍ട്ട് പുതുക്കലിന് അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന ഫോട്ടോ, പുറംസേവന കരാര്‍ കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ നിരസിക്കുന്നതായും ബിഎല്‍എസില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുന്നതായും വ്യാപകമായി പരാതി ഉയരുന്നു. പ്രവാസികളുടെ പണവും സമയവും പാഴാക്കുകയാണ് സ്ഥാപനം ചെയ്യുന്നതെന്നാണ് ആക്ഷേപം.

ഒരാളുടെ ഫോട്ടോ എടുക്കാന്‍ 30 ദിര്‍ഹമാണ് ബിഎല്‍എസ് ഫീസായി ഈടാക്കുന്നത്. പുറത്തെ സ്റ്റുഡിയോകളില്‍ ഇതിനു 15-20 ദിര്‍ഹം മാത്രമാണ്. നാലംഗ കുടുംബത്തിന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഈയിനത്തില്‍ 120 ദിര്‍ഹം നല്‍കേണ്ടിവരുന്നു. നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള ഫോട്ടോ ആയിട്ടുപോലും വീണ്ടും ബിഎല്‍എസില്‍ നിന്നുതന്നെ ഫോട്ടോ എടുക്കണമെന്ന് നിര്‍ബന്ധിക്കുന്നത് നീതികേടാണെന്ന് പ്രവാസികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം അബുദാബി അല്‍റീം ഐലന്‍ഡിലെ ബിഎല്‍എസ് കേന്ദ്രത്തിലെത്തിയ മലയാളി കുടുംബവും ഇത്തരത്തില്‍ ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിരായതായി പറയുന്നു. അളവ് ശരിയല്ല, മുഖം തെളിഞ്ഞിട്ടില്ല, ചെവി കാണുന്നില്ല, കണ്ണ് അടഞ്ഞിരിക്കുന്നു തുടങ്ങിയ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ആദ്യ ഫോട്ടോകള്‍ നിരസിച്ചതെന്നാണ് പരാതി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading