ഷാർജ: വാഹനങ്ങളുടെ പുതുക്കൽ ഉൾപ്പെടെയുള്ള സർവീസുകൾക്കായി പുതിയ സംരംഭവുമായി ഷാർജ പോലീസ്. ഒരു സ്മാർട്ട് ആപ്പ് വഴി വാഹനങ്ങളുടെ റിമോട്ട് പുതുക്കലും പരിശോധനയും സുഗമമാക്കുകയാണ് ലക്ഷ്യം. റാഫിഡ് ഓട്ടോമോട്ടീവ് സൊല്യൂഷൻസുമായി സഹകരിച്ച്, സാങ്കേതിക പരിശോധനയും പുതുക്കൽ പ്രക്രിയയും കാര്യക്ഷമമാക്കുന്നതിന് നൂതനമായ സേവനം രൂപകൽപ്പന ചെയ്‌തു.ഇത് ഉപയോക്താക്കൾക്ക് സമയ ലാഭവും മെച്ചപ്പെടുത്തിയ സേവന നിലവാരവും നൽകും. എട്ട് വർഷത്തിൽ താഴെ പഴക്കമുള്ളതും കഴിഞ്ഞ 18 മാസത്തിനുള്ളിൽ അവസാനമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമായതുമായ ഷാർജ നമ്പർ പ്ലേറ്റുകൾ ഉള്ള സ്വകാര്യ വാഹനങ്ങൾ കേന്ദ്രീകരിക്കുന്നതാണ് ഈ സംരംഭം.
റാഫിഡ് ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് “റിമോട്ട് ഇൻസ്പെക്ഷൻ” ഫീച്ചർ ഉപയോഗിക്കാനും, ഘട്ടം ഘട്ടമായി നടപടികൾ പൂർത്തിയാക്കി അവരുടെ വാഹനങ്ങളുടെ വ്യക്തമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും കഴിയും, അവ അപകടത്തിൽ നിന്ന് മുക്തമാണെന്ന് സ്ഥിരീകരിക്കുകയും ഇതിലൂടെ വാഹന പരിശോധന പൂർത്തിയാക്കുന്നതാണ് റിന്യൂവൽ നടപടിക്രമം. പുതുക്കൽ പ്രക്രിയ സ്മാർട്ട് ആക്കുന്നതിലൂടെ പരിശോധനാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാകും.
കാര്യക്ഷമവും ലളിതവുമായ സർക്കാർ സേവനങ്ങൾ നൽകിക്കൊണ്ട് ജീവിതനിലവാരം ഉയർത്താൻ ശ്രമിക്കുന്ന എമിറേറ്റിൻ്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ സേവനമെന്ന് ഷാർജ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കായ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
