കൂപ്പുകുത്തി ‘ഇന്ത്യൻ റുപ്പി’, പ്രവാസികൾക്ക് നേട്ടം; പണം അയക്കാൻ തിരക്ക്

IMG 20241111 WA0004

ദോഹ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. വിനിമയ നിരക്ക് ഉയർന്നതോടെ ഗൾഫ് കറൻസികൾ നേട്ടമായി. ഒരു ഖത്തർ റിയാലിന് 23.54 ഇന്ത്യൻ രൂപയാണ് വിനിമയ നിരക്ക്. ഒരു ദിർഹത്തിന് 23.47 രൂപയും.  വിനിമയ നിരക്ക് കുതിച്ച് ഉയർന്നതോടെ എക്സ്ചേഞ്ചുകളിലും തിരക്കു കൂടി. ഇടപാടിൽ 15 ശതമാനം വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. എന്നാൽ രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നതും സേവന നിരക്കില്ലാത്തതുമായ ഓൺലൈൻ ആപ്പ് ഇടപാടുകൾക്കായിരുന്നു തിരക്ക്.

യുഎഇയിൽ ഇന്നലെ വിവിധ ഓൺലൈൻ ആപ്പുകളിൽ ഒരു ദിർഹത്തിന് 23.47 രൂപ ലഭിച്ചു. രാജ്യാന്തര വിനിമയ നിരക്കിൽ തന്നെ അധിക പണച്ചെലവില്ലാതെ അയയ്ക്കാമെന്നതാണ് ഓൺലൈൻ ഇടപാടിന് പ്രിയമേറുന്നത്. ഫോണിൽ ഈ സൗകര്യം ഇല്ലാത്തവർ വരെ സുഹൃത്തുക്കൾ വഴി പണം അയയ്ക്കുന്നു. അയച്ച ഉടൻ പണം അക്കൗണ്ടിൽ ക്രെഡിറ്റാകുന്നതും മറ്റൊരു നേട്ടമാണ്. 

വിവിധ എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 23.30 രൂപയാണ് നൽകിയത്. സ്മാർട് ഫോൺ സൗകര്യമില്ലാത്തവർ എക്സ്ചേഞ്ചുകളിൽ പോയി പരമ്പരാഗത മാതൃകയിൽ പണം അയയ്ക്കുകയായിരുന്നു. കുറഞ്ഞ തുക അയയ്ക്കാനും 23 ദിർഹം സർവീസ് ചാർജ് നൽകണമെന്നതുമാണ് ബുദ്ധിമുട്ടെന്ന് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ സൂചിപ്പിച്ചു. സേവന നിരക്കിനത്തിൽ മാത്രം 539 രൂപ നഷ്ടമാകുന്നതായി തൊഴിലാളികൾ പറഞ്ഞു. ഇതേസമയം ഇടപാടിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ എക്സ്ചേഞ്ചുകൾക്ക് സാധിക്കുമെന്നത് നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടി. മൂല്യത്തകർച്ച തുടർന്നാൽ ഒരു ദിർഹത്തിന്  24 രൂപ കിട്ടുന്ന കാലം വിദൂരമല്ല.

മികച്ച നിരക്കിൽ പണമയച്ച് നാട്ടിൽ എടുത്ത വായ്പ ഒന്നിച്ചടയ്ക്കാൻപറ്റിയ സമയമാണെന്ന് സാമ്പത്തിക വിദഗ്ധരും സൂചിപ്പിച്ചു. എന്നാൽ വായ്പയെടുത്തോ കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയോ അയയ്ക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു.

ജിസിസി വിനിമയ നിരക്ക് (രൂപയിൽ)
യുഎഇ ദിർഹം 23.47
സൗദി റിയാൽ 22.96
ഖത്തർ റിയാൽ 23.54
ഒമാൻ റിയാൽ 224.14
ബഹ്റൈൻ ദിനാർ 228.81
കുവൈത്ത് ദിനാർ 279.40 എന്നിങ്ങനെയാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading