ദോഹ: ഖത്തറിൽ ഇന്ന് രാത്രി മുതൽ മഴയ്ക്ക് സാധ്യത. ഇന്ന്, ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചില പ്രദേശങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്.
കാലാവസ്ഥ മൂടൽമഞ്ഞ് നിറഞ്ഞതായിരിക്കും. 7 നോട്ടിൽ താഴെ കാറ്റ് വീശാനും സാധ്യതയുണ്ട്. കാലാവസ്ഥ തിരശ്ചീന ദൃശ്യപരതയെ ബാധിക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
