ദോഹ: ലുസൈലിൽ നടക്കുന്ന QOC ഹാഫ് മാരത്തൺ 2025-ൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റി ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ആരോഗ്യം, ശാരീരികക്ഷമത, എന്നിവ ലക്ഷ്യമിട്ട് ഫെബ്രുവരിയിലാണ് QOC ഹാഫ് മാരത്തൺ 2025 സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 11-ന് ലുസൈൽ ബൊളിവാർഡിൽ മാരത്തൺ നടക്കും.
10 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 5 കിലോമീറ്റർ, 1 കിലോമീറ്റർ ഫൺ റൺ എന്നിവയുൾപ്പെടെ നാല് റേസ് വിഭാഗങ്ങളാണുള്ളത്.
ഓരോ വിഭാഗത്തിലും പങ്കെടുക്കുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ പ്രായ ആവശ്യകതകൾ ഇപ്രകാരമാണ്: ഹാഫ് മാരത്തൺ(21k), ജനന വർഷം – 2007-ഉം അതിനുമുകളിലും; 10km റോഡ് റേസ് ജനന വർഷം – 2007-ലും അതിനുമുകളിലും; 5km റോഡ് റേസ് ജനന വർഷം – 2010-ഉം അതിന് മുകളിലും, 1km ഫൺ റൺ ജനന വർഷം – 2011-2019. പങ്കെടുക്കുന്നവർ ഔദ്യോഗിക വെബ്‌സൈറ്റിൽ QOC HALF MARATHON 2025, 11/02/2025 : : my.race|result https://search.app/aQkyaV7H7d8fmazS9 വിവിധ വിഭാഗങ്ങളിലെ ഫീസ് സഹിതം രജിസ്റ്റർ ചെയ്യണം.
21K ഹാഫ് മാരത്തണിൽ രജിസ്റ്റർ ചെയ്യുന്നതിന്, പ്രവേശന ഫീസ് QR125 ആണ്, 10K റോഡ് റേസിന് QR100. 1കിലോ മീറ്റർ,ഫൺ റണ്ണിനും 5K റോഡ് റേസിനും രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർ യഥാക്രമം QR50, QR75 എന്നിവയാണ് ഫീസ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
