ടെൽ അവീവ്: ഹമാസ് മുൻ നേതാവ് ഇസ്മായിൽ ഹനിയയെ വധിച്ചത് തങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. പ്രതിരോധ മന്ത്രിയായ ഇസ്രായേൽ കട്സ് കൊലപാതകം സ്ഥിരീകരിച്ചു. ഹനിയ കൊല്ലപ്പെട്ട് അഞ്ചുമാസത്തിന് ശേഷമാണ് സ്ഥിരീകരണവുമായി ഇസ്രായേൽ രംഗത്തുവന്നത്.
ഹമാസ് മാത്രമല്ല, ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷർ അൽ ആസദ് ഭരണകൂടത്തെ താഴെയിറക്കാൻ സഹായിച്ചതും, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതുമെല്ലാം തങ്ങളാണെന്നും ഇസ്രയേൽ കട്സ് പറഞ്ഞു. യെമനിലെ ഹൂതി വിമതർക്കും കടുത്ത തിരിച്ചടി നൽകുമെന്നും ഇസ്രായേൽ കട്സ് മുന്നറിയിപ്പ് നൽകി.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ഹനിയ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മക്കളും പേരകുട്ടികളും കൊല്ലപ്പെട്ടിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
