നിങ്ങളുടെ ഫോണ്‍ ഏതാണ്? ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ജനുവരി മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല, പുതിയ ഫോണ്‍ വാങ്ങണം

whatsapp

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. 2025 ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ലന്ന് മെറ്റ അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകളുമായുള്ള അനുയോജ്യത ഉറപ്പുവരുത്തുന്നതിനും ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കി ആപ്പിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിനുമുള്ള കമ്പനിയുടെ അപ്‌ഡേറ്റുകളുടെ ഭാഗമായാണ് ഈ നീക്കം.

അതേസമയം ഇപ്പോള്‍ മിക്ക സ്മാര്‍ട്ഫോണുകളും ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ 2013-ല്‍ വന്ന ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് എന്നിവ ക്രമേണ ഉപയോഗശൂന്യമായിട്ടുണ്ട്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഉപയോഗിക്കുന്ന സാംസങ്, എല്‍ജി, സോണി പോലുള്ള ഫോണുകളില്‍ വാട്സ് ആപ്പിന് ഇനി അപ്‌ഡേറ്റുകളോ സുരക്ഷാ പാച്ചുകളോ ലഭിക്കില്ല അതിനാല്‍ വാട്സാപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ആന്‍ഡ്രോയിഡ് പതിപ്പുള്ള ഒരു ഫോണ്‍ വാങ്ങേണ്ടി വരും.

സാംസങിന്റെ ഗാലക്സി S3, ഗാലക്സി നോട്ട് 2, ഗാലക്സി എയ്സ് 3, ഗാലക്സി S4 മിനി, മോട്ടറോള; മോട്ടോ ജി (1st Gen), മോട്ടോ E 2014, HTC ; One X, One X+, HTC ഡിസയര്‍ 500, ഡിസയര്‍ 601, LGയുടെ ഒപ്റ്റിമസ് G, നെക്സസ് 4, LG ജി 2 മിനി, LG L90, സോണിയുടെ എക്സ്പീരിയ Z, എക്സ്പീരിയ SP, എക്സ്പീരിയ T, എക്സ്പീരിയ വി എന്നീ മൊബൈല്‍ ഫോണുകളില്‍ ഇനി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സ്ആപ്പിന് പുറമെ മറ്റ് മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading