ടിരാന: പതിനാല് വയസുകാരനെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ടിക് ടോക്ക് നിരോധിച്ച് അല്‍ബേനിയ. ഒരു വര്‍ഷത്തേക്ക് ടിക് ടോക്ക് നിരോധിച്ചതായി യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയ അറിയിച്ചു. 2025 ആദ്യം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസമാണ് സഹപാഠിയായ 14കാരനെ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ടിക്ടോക്ക് വീഡിയോകളിലൂടെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
വിദ്യാര്‍ത്ഥികള്‍ ടിക് ടോക്കിലൂടെ തര്‍ക്കത്തിലേര്‍പ്പട്ടതിന്റെ വീഡോയകളും കമന്റ് സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് രാജ്യത്ത് ഒരു വര്‍ഷത്തേക്ക് ടിക് ടോക്ക് നിരോധിച്ച് അല്‍ബേനിയ ഉത്തരവിറക്കിയത്. സ്‌കൂളുകള്‍ സുരക്ഷിതമായിരിക്കണം. കുട്ടികളില്‍ അക്രമവാസന ഉണ്ടാകാന്‍ പാടില്ല. രാജ്യത്തുടനീളമുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം കേട്ടശേഷമാണ് തീരുമാനമെന്നും അല്‍ബേനിയ പ്രധാനമന്ത്രി എഡി രാമ വ്യക്തമാക്കി.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി ടിക് ടോക്ക് അധികൃതരും വ്യക്തമാക്കി. നേരത്തെ ഓസ്‌ട്രേലിയ 14 വയസില്‍ താഴയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നിട്ടുണ്ട്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മിനി, തുടങ്ങിയ രാജ്യങ്ങളും കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
