റിയാദ്: മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ ഗാര്‍ഹിക വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഒന്നര മാസം മുമ്പ് മുംബൈ സൗദി കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിങ് നിര്‍ത്തിവെച്ചത്. പകരം ന്യൂ ഡല്‍ഹിയിലെ സൗദി എംബസി വഴിയായിരുന്നു വിസ സ്റ്റാമ്പിങ് നടന്നത്.
ഇന്ത്യ മാത്രമല്ല പാകിസ്താന്‍, ബംഗ്ലാദേശ് അടക്കം മറ്റ് രാജ്യങ്ങളിലേയും സൗദി കോണ്‍സുലേറ്റുകളില്‍ ഇപ്രകാരം ഗാര്‍ഹിക വിസ സ്റ്റാമ്പിങ് നിര്‍ത്തിയിരുന്നു. പകരം എല്ലായിടത്തും എംബസികള്‍ വഴി മാത്രമാണ് നടന്നിരുന്നത്. ഇത് കാരണം എംബസികളില്‍ തിരക്കേറുകയും കാലതാമസത്തിന് പുറമെ വിസ സ്റ്റാമ്പിങ് സര്‍വിസ് ചാര്‍ജ് പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്തു. ഇങ്ങനെ ചെലവ് വര്‍ധിച്ചതോടെ കേരളത്തിലെ അടക്കം ട്രാവല്‍ ഏജന്‍സികള്‍ വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ കോണ്‍സുലേറ്റുകള്‍ സ്റ്റാമ്പിങ് നടപടി പുനരാരംഭിച്ചതോടെ എല്ലാം പഴയ നിലയിലായി. കേരളത്തിലേതുള്‍പ്പടെ ട്രാവല്‍ ഏജന്‍സികളും റിക്രൂട്ടിങ് സ്ഥാപനങ്ങളും സജീവമാകുകയും ചെയ്തിരിക്കുകയാണ്. സൗദി അറേബ്യയുടെ വിവിധ രാജ്യങ്ങളിലുള്ള കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സിസ്റ്റം അപ്ഡേഷനും മറ്റ് ചില സാങ്കേതിക തകരാറുകളുമാണ് താല്‍ക്കാലിക നിര്‍ത്തലിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
