ദേശീയ ദിനം; ഖത്തര്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച കളറിംഗ് മത്സരം ശ്രദ്ധേയമായി

eddddv

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. മെകൈന്‍സിലെ (എക്‌സിറ്റ് 37, സാല്‍വ റോഡ്) സ്റ്റോറില്‍ രണ്ട് വ്യതസ്ത വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തില്‍ 75-ഓളം കുട്ടികള്‍ പങ്കെടുത്തു.

കാറ്റഗറി എ യില്‍ 3 മുതല്‍ 5, കാറ്റഗറി ബിയില്‍ 6 മുതല്‍ 10 വയസ്സുവരെയുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കളറിംഗ് മെറ്റീരിയല്‍സ് ഉള്‍കൊള്ളുന്ന സ്വജന്യ കിറ്റ് നല്‍കിയിരുന്നു. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഗ്രാന്‍ഡ് കളറിംഗ് കോംപെറ്റീഷനില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളും വളരെ വത്യസ്തവും സര്‍ഗാത്മകവുമായ കല സൃഷ്ടികളാണ് കാഴ്ചവെച്ചതെന്ന് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു. കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിച്ചും അര്‍ഹരായവര്‍ക്ക് പ്രോത്സാഹനം നല്‍കിയും ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇത്തരം സംരംഭങ്ങളിലൂടെ ഗ്രാന്‍ഡ് മാള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading