ഗസയ്ക്കുള്ള പിന്തുണയ്ക്ക് ഖത്തറിനെ പ്രശംസിച്ച് ഫലസ്തീനികള്‍

qatar palestine

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഗസയ്ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയെ പ്രശംസിച്ച് ഫലസ്തീനികള്‍. ഗസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം തടയുന്നതിന് ഖത്തര്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ഫല്‌സ്തീനികള്‍ അഭിനന്ദിച്ചു. ഗസയിലെ ഖത്തര്‍ ന്യൂസ് ഏജന്‍സ് (ക്യുഎന്‍എ) ലേഖകലുമായുള്ള പ്രത്യേക അഭിമുഖത്തില്‍, ആക്രമണങ്ങള്‍ തടയാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ വിജയിക്കുമെന്നും നിരവധി ഫലസ്തീനികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യുദ്ധങ്ങള്‍ നിര്‍ത്തുന്നതില്‍ ഖത്തറിന്റെ സുപ്രധാന പങ്കിനേയും അവര്‍ ചൂണ്ടിക്കാട്ടി. ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ നല്‍കുകയും അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കുകയും താമസക്കാര്‍ക്ക് അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതിലെ ഖത്തറിന്റെ സാന്നിധ്യവും അവര്‍ എടുത്തുപറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading