ഖത്തറിലെ നാല് പ്രധാന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar road

ദോഹ: ഖത്തറില്‍ ഒന്നിലധികം റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരമാത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.

അല്‍ വാബ് ഇന്റര്‍സെക്ഷന്‍
ഇന്ന് രാത്രി, ഡിസംബര്‍ 17ന് രാത്രി പത്ത് മണിമുതല്‍ അല്‍ വാബ് ഇന്റര്‍സെക്ഷന്‍ താല്‍ക്കാലികമായി അടച്ചിടും. ടിഎസ്ഇ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. ഡിസംബര്‍ 22, ഞായറാഴ്ച രാവിലെ ആറ് മണിവരെ ഈ റോഡ് അടച്ചിടും.

സല്‍വ റോഡില്‍ നിന്ന് സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലേക്ക് വരുന്നവര്‍ നാസര്‍ ബിന്‍ സലീം അല്‍ സുവൈദി ഇന്റര്‍സെക്ഷനിലേക്ക് പോകുന്ന ഫ്രീ റൈറ്റ് ലെയ്ന്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ അടുത്തുള്ള സ്ട്രീറ്റുകളിലേക്ക് തിരിഞ്ഞുപോകണം.

അതേസമയം നാസര്‍ ബിന്‍ സലീം അല്‍ സുവൈദി ഇന്റര്‍സെക്ഷനില്‍ നിന്നുള്ളവര്‍ അല്‍ വാബ് ഇന്റര്‍സെക്ഷനില്‍ നിന്ന് ഇടത്തോട്ടും യു-ടേണിലൂടെയും സല്‍വ റോഡിലേക്ക് തിരിഞ്ഞ് അല്‍ വാബ് സ്ട്രീറ്റിലൂടെ മെഹൈര്‍ജ ഇന്റര്‍സെക്ഷനിലേക്ക് പോകുകയും അടുത്തുള്ള മറ്റ് സ്ട്രീറ്റിലേക്ക് വഴിതിരിഞ്ഞ് പോകണമെന്നും അതോറിറ്റി അറിയിച്ചു.

സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍

സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ അല്‍ റയ്യാന്‍ പാലസ് ഇന്റര്‍സെക്ഷനിലേക്ക് പുറപ്പെടുന്ന സര്‍വീസ് റോഡിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഡിസംബര്‍ 19 വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 29 ന് രാത്രി 10 മണി വരെ റോഡ് അടച്ചിടും. വാഹനമോടിക്കുന്നവര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ അടുത്തുള്ള ഇതര റോഡുകള്‍ ഉപയോഗിക്കാണം.

മുഐതര്‍ ക്ലബ് ഇന്റര്‍സെക്ഷന്‍
മുഐതര്‍ ക്ലബ് ഇന്റര്‍സെക്ഷനില്‍ നാല് ദിശകളും ഡിസംബര്‍ 20 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 മണിവരെ താല്‍ക്കാലികമായി അടച്ചിടും. ഉപരിതല ജലം ഒഴുക്കിവിടുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്. റോഡ് ഉപയോക്താക്കള്‍ക്ക് വലത്തേക്ക് തിരിഞ്ഞ് അടുത്ത ഇന്റര്‍സെക്ഷനോ റൗണ്ട് എബൗട്ടോ ഉപയോഗിച്ച് യു-ടേണിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താം.

ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് -ഖലീഫ ബൊളിവാര്‍ഡ്

ഖലീഫ ബൊളിവാര്‍ഡില്‍ നിന്ന് അല്‍ ഷഹാമ സ്ട്രീറ്റിലേക്കുള്ള ഖലീഫ ബൊളിവാര്‍ഡിലെ ബാനി ഹാജര്‍ ഇന്റര്‍ചേഞ്ചില്‍ എട്ട് മണിക്കൂര്‍ റോഡ് അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായി ഡിസംബര്‍ 20 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ റോഡ് അടച്ചിടുമെന്ന് അഷ്ഗാല്‍ അറിയിച്ചു.

ഖലീഫ ബൊളിവാര്‍ഡില്‍ നിന്ന് അല്‍ ഷഹാമ സ്ട്രീറ്റ് വഴി ബാനി ഹാജറിലേക്ക് പോകുന്നവര്‍ ന്യൂ അല്‍ റയ്യാന്‍ സ്ട്രീറ്റിലേക്കുള്ള പാലം ഉപയോഗിക്കണം. അല്‍ ഷാഫി ഇന്റര്‍സെക്ഷനില്‍ യു-ടേണ്‍ ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസ് ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading