ദോഹ: ഖത്തറില്‍ പബ്ലിക് റിലേഷന്‍സ്, പരസ്യ കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. രാജ്യത്തെ മാധ്യമങ്ങള്‍, പബ്ലിക്കേഷന്‍സ്, പബ്ലിഷിംഗ് കമ്പനികള്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പരസ്യം ചെയ്യല്‍, പബ്ലിക് റിലേഷന്‍സ്, ആര്‍ട്ടിസ്റ്റിക് വര്‍ക്ക്‌സ്, ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷന്‍സ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിനാണ് യോഗം അംഗീകാരം നല്‍കിയത്. സിനിമാ തീയേറ്ററുകള്‍, എക്‌സിബിഷന്‍ ഹൗസുകള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തും.
രാജ്യത്തെ വിവിധ മാധ്യമങ്ങളില്‍ പരസ്യം ചെയ്യല്‍, പത്രപ്രവര്‍ത്തനം, കലാപരമായ നിര്‍മ്മാണം, സിനിമാ, തീയേറ്റര്‍ എക്‌സിബിഷന്‍ ഹൗസുകളുടെ സ്ഥാപനവും നടത്തിപ്പും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ നിയമ ചട്ടക്കൂട് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് സാംസ്‌കാരിക മന്ത്രാലയം കരട് നിയമം തയ്യാറാക്കിയത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ അമീരി ദിവാനില്‍ നടന്ന കാബിനറ്റിന്റെ പതിവ് യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മോഹന്‍നാദിയാണ് ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
