ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവ പ്രവര്‍ത്തനരഹിതമായോ? ടെന്‍ഷനടിക്കേണ്ട

whatsapp

ദോഹ: ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവ താല്‍ക്കാലികമായി തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ദോഹ സമയം 9:48 ന് സാമൂഹിക മാധ്യമങ്ങള്‍ താല്‍ക്കാലിക തടസം നേരിടുന്നതായി മെറ്റ സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ലോഗിന്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 11 ന് ദോഹ സമയം രാത്രി 9 മണിയോടെയായിരുന്നു തടസം നേരിട്ടത്. നിരവധി വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡൗണ്‍ ഡിറ്റക്ടര്‍ പ്ലാറ്റ്ഫോം ചൂണ്ടിക്കാട്ടി. അതേസമയം മെറ്റാ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading