അമിതവണ്ണം കൂടുന്നു; അബുദാബിയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍ബന്ധിത ന്യൂട്രി-മാര്‍ക്ക് ഗ്രേഡിങ്, നിലവാരമില്ലാത്തവയ്ക്ക് വിപണി വിലക്ക്

nutrimark grading

അബുദാബി: അമിത വണ്ണം തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് നിര്‍ബന്ധിത പോഷകാഹാര ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്തി അബുദാബി. 2025 ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കുന്ന പുതിയ നിയമം അനുസരിച്ച് ആദ്യഘട്ടത്തില്‍ ബ്രഡ് ഉള്‍പ്പെടെ ബേക്ക് ചെയ്ത ഉല്‍പന്നങ്ങള്‍, പാചക എണ്ണ, പാല്‍ ഉല്‍പന്നങ്ങള്‍, കുട്ടികള്‍ക്കായുള്ള ഭക്ഷണ പാനീയങ്ങള്‍ എന്നിവയ്ക്കാണ് പോഷകാഹാര ഗ്രേഡിങ് നിര്‍ബന്ധമാക്കുന്നത്. പിന്നീട് എല്ലാ ഭക്ഷ്യോല്‍പന്നങ്ങളിലേക്കും വ്യാപിപ്പിക്കും.

ഉല്‍പന്നത്തില്‍ അടങ്ങിയ പോഷകമൂല്യത്തിന്റെ നിലവാരം അനുസരിച്ച് എ മുതല്‍ ഇ വരെ തരംതിരിച്ച് കവറിനു പുറത്ത് പതിപ്പിക്കുന്നതാണ് ന്യൂട്രി-മാര്‍ക്ക്. നിലവാരം മെച്ചപ്പെടുത്തി ഉയര്‍ന്ന ഗ്രേഡിലേക്കു വരാനും ഉല്‍പാദകരെ ഇത് പ്രേരിപ്പിക്കും. വിപണിയിലെ എല്ലാ ഉല്‍പന്നങ്ങളുടെയും പോഷകാഹാര മൂല്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അബുദാബി രാജ്യാന്തര ഭക്ഷ്യോല്‍പന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അബുദാബി ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് ഹെല്‍ത്ത് ആണ് ന്യൂട്രി-മാര്‍ക്ക് പ്രഖ്യാപിച്ചത്.

ന്യൂട്രി-മാര്‍ക്ക് ഇല്ലാത്ത ഉല്‍പന്നങ്ങള്‍ ജൂണ്‍ മുതല്‍ വിപണിയില്‍നിന്ന് പിന്‍വലിക്കും. നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ലൈസന്‍സ് പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സാവകാശമുണ്ടെന്നും നിര്‍മാതാക്കളും പ്രാദേശിക വിതരണക്കാരും ഉല്‍പന്നങ്ങള്‍ ശാസ്ത്രീയമായി ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് ന്യൂട്രി-മാര്‍ക്ക് ലേബലുകള്‍ നിര്‍മിച്ച് പായ്ക്കിന്റെ മുന്‍വശത്തു തന്നെ പതിക്കുകയും വേണം.

നിയമലംഘകരെ കണ്ടെത്താന്‍ വിപണിയില്‍ മിന്നല്‍ പരിശോധന ഊര്‍ജിതമാക്കും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫര്‍മിറ്റി കൗണ്‍സിലിലെ (എഡിക്യുസിസി) സെന്‍ട്രല്‍ ടെസ്റ്റിങ് ലാബ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മുവൈനി പറഞ്ഞു. ഗ്രേഡിങില്‍ കൃത്രിമം കാട്ടുകയോ മതിയായ അളവില്‍ പോഷകാഹാരം ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഉല്‍പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴയും ഈടാക്കും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading