ദുബായ്: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാനിരിക്കെ വിസ തട്ടിപ്പുകളില്‍ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ജോലി ലഭിച്ചില്ലെങ്കില്‍ രാജ്യത്ത് തുടരാന്‍ ഏതെങ്കിലും വിധത്തില്‍ ശ്രമിക്കുന്നവരെ നോട്ടമിട്ടാണ് വിസ തട്ടിപ്പുകാര്‍ നില്‍ക്കുന്നത്. രാജ്യത്ത് തുടരാന്‍ വേണ്ടി ഏതെങ്കിലും ഒരു കമ്പനിയുടെ വീസ അല്ലെങ്കില്‍ പാര്‍ട്ണര്‍ഷിപ്പ് വീസ ചോദിക്കുന്ന പണം കൊടുത്തു വാങ്ങി താമസം നിയമപരമാക്കാന്‍ നോക്കുന്നവരാണ് മിക്കവരും. എന്നാല്‍ അങ്ങനെയൊരു വിസ യുഎഇയില്‍ നിയമപരമല്ല എന്ന് നിയമവിദഗ്ദര്‍ വ്യക്തമാക്കി.
ഏതെങ്കിലും കമ്പനിയുടെ പേരിലുള്ള വീസയെടുത്ത് പല ജോലികളും ചെയ്യുക, എന്നാല്‍ പലപ്പോഴും വീസ എടുത്ത കമ്പനിയുടെ എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ടിഫിക്കറ്റ്) വാങ്ങാതെയാണ് പലരും മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നത്. ഇങ്ങനെ ജോലി ചെയ്ത് പിടിക്കപ്പെട്ടാല്‍ വീസ എടുത്തുകൊടുത്ത കമ്പനിക്ക് വന്‍തുക പിഴയും പിടിക്കപ്പെടുന്ന ജോലിക്കാരന് പിഴയും നാടുകടത്തലുമാണ് ശിക്ഷ. യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിനാല്‍ പിന്നീട് യുഎഇയിലേയ്ക്ക് ഒരിക്കലും ഇവര്‍ക്ക് തിരിച്ചുവരാനും സാധിക്കില്ല.
വീസ പുതുക്കാന്‍ ആവശ്യപ്പെടുന്നത് ഭീമമായ തുക
ഇങ്ങനെ വീസ എടുത്താല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് വീസ പുതുക്കുന്ന സമയത്ത് വിസ നല്‍കിയ കമ്പനി വന്‍ തുക ആവശ്യപ്പെടും എന്നതാണ്. കമ്പനിയുമായി നേരിട്ട് ബന്ധവുമുണ്ടാകാത്ത സാഹചര്യത്തില്‍ വീസ റദ്ദാക്കാനോ പുതിയത് എടുക്കാനോ സാധിക്കാതെ പ്രതിസന്ധിയിലാകുന്നതും സാധാരണമാണ്.
കമ്പനി ആവശ്യപ്പെടുന്ന തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനി ഉടമ അവരെ അബ്‌സ്‌കോണ്ടിങ്(ഒളിച്ചോടി) ആയി അധികൃതര്‍ക്ക് പരാതി നല്‍കുന്നതും പലരെയും കുടുക്കിയിട്ടുണ്ട്.
അതേസമയം വീസ സ്വന്തമാക്കി മറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കമ്പനി വര്‍ക്ക് പെര്‍മിറ്റ് നല്‍കാറില്ല. ഈ കാരണത്താല്‍ കമ്പനി ശമ്പളം തന്നില്ലെങ്കില്‍ നിയമപരമായി തൊഴില്‍ കോടതിയെ സമീപിക്കാന്‍ സാധിക്കില്ല. കമ്പനിയില്‍നിന്ന് കിട്ടുന്ന ഒരു ആനുകൂല്യവും നിയമപരമായി വാങ്ങാനും സാധിക്കില്ല.അതേസമയം വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ യുഎഇയില്‍ എവിടെയും ജോലി ചെയ്താല്‍ പിഴയും തടവും തുടര്‍ന്ന് നാടുകടത്തലുമുണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
