സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രൊമോഷന്‍ ഓഫറുകളില്‍ വീഴരുത്; മുന്നറിയിപ്പുമായി ഖത്തര്‍

offer

ദോഹ: ഖത്തറില്‍ വ്യാജ ഓഫറുകള്‍ നല്‍കി സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥപനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയുമായി ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം. ഷോപ്പിങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രൊമോഷനല്‍ ഓഫറുകളും വില്‍പ്പന ക്യാംപെയ്‌നുകളും നടക്കുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക ലക്ഷ്യമിട്ടാണ് പരിശോധന. സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രൊമോഷനല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുനതിന് മുന്‍പ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും അനുമതി വാങ്ങണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

2018ലെ 311-ാം നിയമം അനുസരിച്ച്, മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കുറഞ്ഞ വിലയ്ക്ക് ചരക്കുകളോ സേവനങ്ങളോ നല്‍കുന്നത് നിയമ വിരുദ്ധമാണ്. ഈ നിയമത്തിന്റെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി, മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് നേടിയതിന് ശേഷമല്ലാതെ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങളോ സേവനങ്ങളോ നല്‍കുന്നത് നിയമവിരുദ്ധമാണ്. നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും കച്ചവടം വര്‍ധിപ്പിക്കുന്നതിനായി സ്ഥിരമായി പ്രമോഷനുകള്‍ നടത്തുന്നതായും ഇത്തരം പ്രമോഷനുകളില്‍ വിലയില്‍ കൃത്രിമം കാണിക്കുന്നതായും ഉപഭോക്താക്കളില്‍ നിന്ന് പലപ്പോഴുംപരാതികള്‍ ലഭിക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading