ദോഹ: ഖത്തറില്‍ ഗാതഗത നിയമലംഘനങ്ങള്‍ക്ക് ഇളവ് അനുവദിച്ച കാലയളവ് ഉടന്‍ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമലംഘനത്തിനുള്ള കിഴിവ് ഉടന്‍ അവസാനിക്കാനിരിക്കെ, പൗരന്മാരും താമസക്കാരും സന്ദര്‍ശകരും എത്രയും വേഗം ട്രാഫിക് പിഴകള്‍ അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (MoI) ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ ട്രാഫിക് പിഴകള്‍ക്ക് 2024 ജൂണ്‍ 1-ന് ആരംഭിച്ച 50% കിഴിവ് നവംബര്‍ 30-ന് അവസാനിക്കും. ആഗസ്തില്‍ അവസാനിക്കേണ്ടിയിരുന്ന ഇളവ് പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒപ്പം ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെയും താമസക്കാരുടെയും വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഗാതഗത നിയമലംഘനങ്ങളില്‍ അന്‍പത് ശതമാനം ഇളവ് നല്‍കുന്നതാണ് തീരുമാനം. അതനുസരിച്ച് മന്ത്രാലയം ഒരു പുതിയ യാത്രാ നിയന്ത്രണവും നടപ്പിലാക്കിയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 1 മുതല്‍, ട്രാഫിക് ലംഘനങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്ക് എല്ലാ പിഴകളും കുടിശ്ശികയും തീര്‍പ്പാക്കുന്നതുവരെ രാജ്യത്ത് നിന്ന് പുറത്തുപോകാന്‍ അനുവാദമില്ല. ഏതെങ്കിലും അതിര്‍ത്തികളിലൂടെ ഖത്തര്‍ വിടാനും അനുവദിക്കില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
