യുഎഇയിലേക്കുള്ള ചെക്ക്-ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം;അച്ചാര്‍, കൊപ്ര, നെയ്യ് തുടങ്ങിയവ പാടില്ല

baggage

ദുബായ്: യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം. കൊപ്ര, നെയ്യ്, അച്ചാര്‍ എന്നിവയ്ക്ക് ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ല. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വേളയില്‍ ബാഗേജ് പായ്ക്ക് ചെയ്യുന്നതിന്് മുമ്പ് നിരോധിക്കപ്പെട്ട ഭക്ഷണ സാധനങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്നും അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടുകള്‍, കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കണം. ചില ഭക്ഷണസാധനങ്ങള്‍ ചെക്ക്-ഇന്‍ ബാഗേജുകളില്‍ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജില്‍ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ലെന്നും അദികൃതര്‍ വ്യക്തമാക്കി.

കൊണ്ടുപോകാന്‍ പാടില്ലാത്തതും അനുവദിച്ചതുമായ വസ്തുക്കള്‍

  • കൊപ്ര/ഉണങ്ങിയ തേങ്ങ കൊണ്ടുപോകാന്‍ പാടില്ല. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്റെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാര്‍ച്ചില്‍ ഈ ഇനം നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. ഉണങ്ങിയ തേങ്ങ (കൊപ്ര) കൊണ്ടുപോകുന്നതിന് ചെക്ക്-ഇന്‍ ചെയ്ത ലഗേജില്‍ അനുവദനീയമല്ല.
  • ചെക്ക്-ഇന്‍ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളില്‍ ഇ-സിഗരററ്റുകള്‍ അനുവദനീയമല്ല.
  • ലഗേജില്‍ മുഴുവനായോ പൊടിയായോ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. എങ്കിലും ബിസിഎഎസ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ചെക്ക്-ഇന്‍ ലഗേജില്‍ അവ അനുവദിച്ചിരിക്കുന്നു.
  • നെയ്യ്, വെണ്ണ എന്നിവ ലിക്വിഡ് നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് വരുന്നത്. അതുകൊണ്ട് ഇവ ഹാന്‍ഡ് ബാഗ് ലഗേജില്‍ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങള്‍ 100 മില്ലി എന്ന അളവില്‍ , എയറോസോള്‍സ്, ജെല്‍സ് എന്നിവയുടെ കീഴില്‍ പരിമിതപ്പെടുത്തുന്നുമുണ്ട്. എങ്കിലും ചെക്ക്-ഇന്‍ ലഗേജിന്റെ കാര്യത്തില്‍ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാം.

പക്ഷേ, ചില വിമാനത്താവളങ്ങളില്‍ നെയ്യ് കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. അതിനാല്‍ വിമാനത്താവളവും എയര്‍ലൈനും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പരിശോധിക്കണം. ഔദ്യോഗിക വെബ്സൈറ്റില്‍ നിരോധിത ഇനങ്ങളുടെ ലിസ്റ്റ് പരിശോധിക്കണം.

  • കയ്യില്‍ കൊണ്ടുപോകുന്നതും ചെക്ക്-ഇന്‍ ചെയ്യുന്നതുമായ ലഗേജുകളില്‍ മുളക് അച്ചാര്‍ ഒഴികെയുള്ള അച്ചാറുകള്‍ കൊണ്ടുപോകാം. മുളക് അച്ചാര്‍ ഹാന്‍ഡ് ബാഗില്‍ അനുവദിക്കില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

 

You May Also Like