റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങള്‍ മാത്രേമേ ഇനി മുതല്‍ സ്വന്തമാക്കാനാവൂ. രണ്ട് വാഹനങ്ങള്‍ മാത്രമേ സ്വന്തം ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവുകയുള്ളൂവെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമായ അബ്ശിര്‍ വഴി നമ്പര്‍ പ്ലേറ്റ് മാറ്റാനുള്ള സേവനം പ്രയോജനപ്പെടുത്താനാകും.
സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഇങ്ങിനെ പരസ്പരം മാറ്റാന്‍ കഴിയും. ഇതിന് അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ പ്രവേശിച്ച് വാഹനങ്ങള്‍, സേവനങ്ങള്‍, നമ്പര്‍ പ്ലേറ്റ് മാറ്റം എന്നീ ഐക്കണുകള്‍ യഥാക്രമം തെരഞ്ഞെടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
സേവനം പ്രയോജനപ്പെടുത്താന്‍ അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ഉണ്ടായിരിക്കണമെന്നും നമ്പര്‍ പ്ലേറ്റുകള്‍ പരസ്പരം മാറുന്ന രണ്ടു പേരും വാഹനങ്ങളുടെ ഉടമകളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിന് പുറമെ വാഹനങ്ങള്‍ക്ക് കാലാവധിയുള്ള ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നും വെഹിക്കിള്‍ രജിസ്ട്രേഷന്‍ വാലിഡായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇരു വാഹനങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ സേവന ഫീസുകളും നമ്പര്‍ പ്ലേറ്റ് മാറ്റ സേവന ഫീസും അടക്കണമെന്നും നിബന്ധനയുണ്ട്. ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റ അപേക്ഷ സബ്മിറ്റ് ചെയ്യുകയാണ് വേണ്ടതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
