ഇനി പിടിവീഴും മോനേ..ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, രൂപമാറ്റം, സൈലന്‍സര്‍ എന്നിവ പരിശോധിക്കാനിറങ്ങി ട്രാഫിക് പോലീസ്

traffic poilice kerala

തിരുവനന്തപുരം: കേരളത്തില്‍ ഇരുചക്രവാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ ട്രാഫിക് പോലീസ് നടപടി തുടങ്ങി. തിരുവനന്തപുരത്ത് നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെയും മറ്റ് തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെയും സിറ്റി ട്രാഫിക് പോലീസ് നടപടി തുടങ്ങി. മോട്ടോര്‍ വാഹന നിയമം ലംഘിച്ചുകൊണ്ട് സൈലന്‍സര്‍,നമ്പര്‍ പ്ലേറ്റ് , മഡ് ഗാര്‍ഡ്, ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവ രൂപം മാറ്റം വരുത്തിയും, അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ മോട്ടോര്‍ സൈക്കിളുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുക്കുകയും വാഹനം ഓടിച്ചവര്‍ക്കെതിരെയും വാഹന ഉടമകള്‍ക്കെതിരെയും 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നുള്ള ദിവസങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ.സ്പര്‍ജന്‍ കുമാറും, ഡി.സി.പി മാരായ വിജയ് ഭരത് റെഡ്ഢി , സാഹിര്‍ എസ്. എം എന്നിവര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാതെയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക് പോലീസിന്റെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ‘ട്രാഫിക് ഐ’ വാട്‌സ് ആപ്പ് നമ്പരില്‍ (9497930055) അറിയിക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading