പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്കാ റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ്; നവംബര്‍ 30 വരെ അപേക്ഷിക്കാം

norka

തിരുവനന്തപുരം: പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്കാ റൂട്ട്‌സ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കള്‍ക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍മാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതി.

യോഗ്യതകള്‍

കുറഞ്ഞത് രണ്ട് വര്‍ഷമായി വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസി മലയാളികളുടെ (വാര്‍ഷിക വരുമാനം 3 ലക്ഷം വരെയുള്ള) മക്കള്‍ക്കും, (വാര്‍ഷിക വരുമാനം 3 ലക്ഷം വരെയുള്ള) തിരികെ എത്തിയ പ്രവാസികളുടെ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും.
ഒരു പ്രവാസിയുടെ രണ്ടു കുട്ടികള്‍ക്ക് വരെ പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് നല്‍കും.

സ്‌കോളര്‍ഷിപ്പ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍

  • പ്രൊഫഷണല്‍ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിര്‍ദിഷ്ട കോഴ്‌സുകളില്‍ ആദ്യ വര്‍ഷം പഠിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും .
  • തൊഴില്‍ മേഖലകളിലുള്ള അപേക്ഷകര്‍ ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല
  • പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാ പരീക്ഷയില്‍ (യൂണിവേഴ്‌സിറ്റി /ബോര്‍ഡ് പരീക്ഷയില്‍ )ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.
  • പഠിക്കുന്ന കോഴ്‌സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത.
  • കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
  • ഒരാള്‍ക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ
  • തുല്യമായ മാര്‍ക്കോ ഗ്രേഡോ വരികയും അതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാള്‍ക്കായിരിക്കും മുന്‍ഗണന.വരുമാനവും/ മാര്‍ക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കില്‍ ,യോഗ്യത കോഴ്‌സിന്റെ പ്രധാന വിഷയത്തില്‍ ലഭിച്ച മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുന്‍ഗണന നിശ്ചയിച്ചിരിക്കുന്നത്.
  • നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.
  • തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യുന്നത്
    ഓരോ കോഴ്സ്സിനും 15000/ രൂപയായിരിക്കും സ്‌കോളര്‍ഷിപ് തുക.

ഓണ്‍ലൈനായാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. ഇതിനായി നോര്‍ക്കാ റൂട്ട്‌സിന്റെ www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading