ദോഹ: ഖത്തറിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും നാളെ, 2024 നവംബര്‍ 19 ചൊവ്വാഴ്ച ഓണ്‍ലൈന്‍ ക്ലാസ് (വിദൂര പഠനം) പ്രഖ്യാപിച്ചു. രാജ്യത്തെ 215 സര്‍ക്കാര്‍ സ്‌കൂളുകളിലും നാളെ ഓണ്‍ലൈന്‍ പഠനം നടത്താന്‍ ആവശ്യപ്പെട്ട് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് തീരുമാനം ബാധകമല്ല.
അധ്യാപന-പഠന സംവിധാനങ്ങള്‍ വൈവിധ്യവത്കരിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് അനുസൃതമായി അധ്യാപന-പഠന മേഖലയിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാങ്കേതിക വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നാളെ, ചൊവ്വാഴ്ച വിദൂര പഠന ദിനമായി ആചരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളില്‍ ഇത് ബാധകമല്ല. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തത്സമയ സംപ്രേക്ഷണ ക്ലാസുകള്‍ നടത്തും. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബ്രോഡ്കാസ്റ്റ് പാഠങ്ങള്‍( ഓണ്‍ലൈന്‍ ക്ലാസ്) രാവിലെ 7:10 ന് ആരംഭിക്കും. മിഡില്‍, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ രാവിലെ 8 മണിക്കും ആരംഭിക്കും.
ഇതിനായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങളും മന്ത്രാലയം സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ പഠിക്കാന്‍ ശാന്തവും അനുയോജ്യവുമായ അന്തരീക്ഷം നല്‍കിക്കൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ അനുഭവം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ രണ്ട് ക്ലാസുകളോളം നഷ്ടപ്പെടുത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരാകാത്തതായി കണക്കാക്കും. ക്ലാസുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിലേക്കുള്ള പാസ്വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കും https://pwdreset.edu.gov.qa/. സാങ്കേതിക പിന്തുണ ലഭിക്കുന്നതിന് ഹോട്ട്ലൈന്‍ 155-ല്‍ ബന്ധപ്പെടാം അല്ലെങ്കില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെടാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
