ദോഹ: ഖത്തര്‍ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 15ന്. മെഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നവംബര്‍ 15ന്, വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസതേളനത്തില്‍ അറിയിച്ചു. പ്രവാസികളുടെ സര്‍ഗാത്മകതയ്ക്ക് മരുഭൂമിയില്‍ നിറം പകരുന്ന പതിനാലാമത്തെ സാഹിത്യോത്സവമാണ് ഇത്തവണത്തേത്. ‘ജീവിതം തേടിച്ചെന്ന വേരുകള്‍’ എന്ന പ്രമേയത്തിലാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. യൂണിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളിലായി മത്സരിച്ച് വിജയിച്ചവരും, ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ അഞ്ഞൂറോളം പ്രതിഭകള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കും.
31 വര്‍ഷമായി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന് (RSC) കീഴിലുള്ള കലാലയം സാംസ്‌കാരിക വേദിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ട് മണിമുതല്‍ പരിപാടികള്‍ ആരംഭിക്കും. മാപ്പിളപ്പാട്ട്, സൂഫിഗീതം, ഖവാലി, മാഗസിന്‍ ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ്മുട്ട് തുടങ്ങിയ എണ്‍പത് ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക വൈജ്ഞാനിക കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിവിധഭാഗങ്ങളില്‍ നിന്നായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പങ്കെടുക്കുന്നതിനായി തത്സമയ മത്സരപരിപാടികളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 7.30ന് നടക്കുന്ന ഖത്തര്‍ ഐസിഎഫ് പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ സാഹിത്യോത്സവ് സ്വാഗതസംഘം അഡൈ്വസറി ബോര്‍ഡ് അംഗം സിറാജ് ചൊവ്വ, ആര്‍ എസ് സി നാഷനല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട്, വിസ്ഡം സെക്രട്ടറി താജുദ്ദീന്‍ പുറത്തീല്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍ ഉബൈദ് പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
