ഖത്തറിലുള്ള നിങ്ങളുടെ ബിസിനസ് അനധികൃതമായി ആരെങ്കിലും തട്ടിയെടുത്താല്‍.. എങ്ങനെ പരാതിപ്പെടാമെന്ന് മന്ത്രാലയം

commerce ministry 2

ദോഹ: ഖത്തറില്‍ ബൗദ്ധിക സ്വത്തവകാശ ലംഘനത്തിന് പരാതി ഫയല്‍ ചെയ്യാനുള്ള രീതി വാണിജ്യ, വ്യവസായ മന്ത്രാലയം വിശദീകരിച്ചു. പകര്‍പ്പവകാശം (കോപ്പിറൈറ്റ്), പേറ്റന്റുകള്‍, വ്യാപാരമുദ്രകള്‍, ബിസിനസ് ഡിസൈനുകള്‍, പ്ലാന്റ് ബ്രീഡര്‍ അവകാശങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍ തുടങ്ങിയവ ൗദ്ധിത സ്വത്തവകാശങ്ങളില്‍ ഉള്‍പ്പെടുന്നു.

പരാതി ഫയല്‍ ചെയ്യേണ്ട രീതി:

  • ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ http://www.moci.gov.qa പ്രവേശിക്കുക.
  • ഇ- സര്‍വീസസ് ബോക്‌സ് തിരഞ്ഞെടുക്കുക.
  • പരാതി റിപ്പോര്‍ട്ട് ചെയ്യുക
  • പരാതിക്കാരന്റെ ഐ ഡി നമ്പര്‍, ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ക്കണം.
  • പരാതിയുടെ തരം തിരഞ്ഞെടുക്കുക
  • പരാതിയില്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ് നമ്പര്‍, ലൊക്കേഷന്‍, തുടങ്ങിയ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. നിയമലംഘനത്തിന്റെ ഫോട്ടോ, ഉള്‍പ്പെടെയാണ് പരാതി ഫയല്‍ ചെയ്യേണ്ടത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading