മസ്‌കത്ത്: ഒമാനില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നു. ഓഡിറ്റിംഗ് മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുജോയിനിങ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എന്‍ഗേജ്മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്നാണ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയുടെ (എഫ്എസ്എ) നിര്‍ദേശം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ തൊഴിലെടുക്കുന്ന മേഖലയാണിത്.
അടുത്ത വര്‍ഷം ജനുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 50 ശതമാനം വരെ സ്വദേശികളെ നിയമിക്കാന്‍ രാജ്യത്തെ എല്ലാ ഓഡിറ്റ് സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
