ദോഹ: ഖത്തറില്‍ സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ പ്രാദേശികവല്‍ക്കരിക്കാനുള്ള തീരുമാനം ഖത്തര്‍ എനര്‍ജിക്ക് കീഴിലെ കമ്പനികളെ ബാധിക്കില്ല. നിയമം ഈ കമ്പനികള്‍ക്ക് ബാധകമായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പെട്രോളിയം, പെട്രോകെമിക്കല്‍ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീല്‍ഡ് ഡെവലപ്‌മെന്റ്, പ്രൊഡക്ഷന്‍ ഷെയറിംഗ് കരാറുകള്‍, ജോയിന്റ് വെഞ്ച്വര്‍ കരാറുകള്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും നിയമം ബാധകമാകില്ല.
സ്വകാര്യമേഖലയിലെ സ്വദേശിവല്‍ക്കകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യവസ്ഥകളും അധികൃതര്‍ ഔദ്യോഗിക ഗസറ്റില്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ നിര്‍ദ്ദിഷ്ട ജോലിക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ ഖത്തരി വനിതകളുടെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് വ്യവസ്ഥ.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച നിയമം ആറ് മാസത്തിനകം നടപ്പിലാക്കണം. നിയമംലംഘിക്കുന്ന കമ്പനികള്‍ക്ക് കടുത്ത പിഴയും ജയില്‍ ശിക്ഷയും വിധിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിക്കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
