ദോഹ: അക്ഷര നഗരി അസോസിയേഷന്‍ ഓഫ് ഖത്തര്‍ (ANAQ) ന്റെ ആദ്യ ഓണാഘോഷവും വയനാട് ഫണ്ട് ശേഖരണവും ഖത്തറില്‍ നടന്നു. ഒക്ടോബര്‍18 ന് ന്യൂ സലാറ്റയിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന ആഘോഷ പരിപാടിയില്‍ സംഘടനാ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വയനാട് പുനരധിവാസത്തിനായി സ്വരൂപിച്ച തുക ഐസിബിഎഫ് പ്രതിനിധികള്‍ക്ക് ചടങ്ങില്‍ കൈമാറി.
കനല്‍ കലാ സമിതി അവതരിപ്പിച്ച പഞ്ചാരി മേളം, ടീം ഖത്തര്‍ ഓര്‍ക്കസ്ട്രയുടെ സംഗീത വിരുന്ന്, പാഷന്‍ ഫീട്‌സ് അവതരിപ്പിച്ച തിരുവാതിര എന്നിവ കാണികള്‍ക്കു മിഴിവേകി. ആരംഭ കാലം മുതല്‍ സംഘടനക്ക് നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് റോബിന്‍ വര്‍്ഗീസിനെ ഉപഹാരം നല്‍കി ആദരിച്ചു.
സംഘടനാ പ്രസിഡന്റ് വര്‍ഗീസ് വന്നല അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ്, ഐസിസി മുന്‍ പ്രസിഡന്റ് പി ന്‍ ബാബുരാജന്‍, ഐസിബിഎഫ് സെക്രട്ടറി വര്‍ക്കി ബോബന്‍, ഐസിബിഎഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐസിസി അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി ജെസ്സില്‍ മാര്‍ക്കോസ്, വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ലിയോ തോമസ് എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
