ദോഹ: ഖത്തറില്‍ നിരോധിത മേഖലകളിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഗ്യാസ്, ഓയില്‍ സ്‌റ്റേഷനുകള്‍, പൈപ്പ് ലൈനുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ള പ്രദേശിങ്ങളില്‍ പ്രവേശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും. 2004ലെ ആര്‍ട്ടിക്കിള്‍ 117 ലെ നിയമ നമ്പര്‍ 11 പ്രകാരം നിരോധിത മേഖലകളില്‍ പ്രവേശിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും അതോറിറ്റി ആവര്‍ത്തിച്ചു.
നിരോധിത മേഖലകളില്‍ അധികൃതര്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെള്ളം, വൈദ്യുതി, ഗ്യാസ്, ഓയില്‍, ടെലിഗ്രാഫ്, ടെലിഫോണ്‍, വയര്‍ലെസ്, റേഡിയോ, ടെലിവിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട കണക്ഷനുകള്‍, യന്ത്രങ്ങള്‍, പൈപ്പുകള്‍, ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്നതും കുറ്റകരമാണ്. 2004ലെ നിയമ നമ്പര്‍ (11), ആര്‍ട്ടിക്കിള്‍ 237 അനുശാസിക്കുന്ന പ്രകാരം നടപടി സ്വീകരിക്കും. പത്ത് വര്‍ഷത്തില്‍ കൂടാത്ത തടവ് ശിക്ഷ വിധിക്കുമെന്നും ആഭ്യന്തര മന്ത്രലായം വ്യക്തമാക്കി.
ഇത്തരം നിരോധിത മേഖലകള്‍ക്ക് സമീപം ക്യാമ്പിംഗ് പാടില്ല. 750 മീറ്ററില്‍ താഴെയുള്ള ഓയില്‍ സ്റ്റേഷനുകള്‍ക്കും 500 മീറ്ററില്‍ താഴെയുള്ള പൈപ്പ് ലെനുകള്‍ക്കും സമീപത്ത് ക്യാമ്പ് ചെയ്യുന്നതും പോകുന്നതും നിരോധിച്ചിട്ടുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
