ഖത്തര്‍ എച്ച്എംസിയില്‍ അവസരം; സ്റ്റാന്‍ഡേര്‍ഡ് പേഷ്യന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

hamad

ദോഹ: ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) സ്റ്റാന്‍ഡേര്‍ഡ് പേഷ്യന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്എംസിയുടെ ഇത്ഖാന്‍ ക്ലിനിക്കല്‍ സിമുലേഷന്‍ ആന്റ് ഇന്നൊവേഷന്‍ സെന്ററിലേക്കാണ് അവസരം. രോഗികളെ അനുകരിക്കുന്നതിന് പരിശീലനം ലഭിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

എന്താണ് സ്റ്റാന്‍ഡേര്‍ഡ് പേഷ്യന്റ് പ്രോഗ്രാം?

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനകാലയളവില്‍ രോഗിയായി പഠനത്തിന് സഹായം നല്‍കാന്‍ പരിശീലനം ലഭിക്കുന്ന വ്യക്തിയാണ് സ്റ്റാന്‍ഡേര്‍ഡ് പേഷ്യന്റ്( എസ്പി). ആവശ്യാനുസരം മെഡിക്കല്‍ കണ്ടീഷനുകള്‍ അനുകിരച്ച് കാണിക്കണം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?
നിലവില്‍ ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഖത്തര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവ ഉണ്ടായിരിക്കണം.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയിരിക്കണം

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും ജോലിക്ക് നിങ്ങള്‍ അനുയോജ്യമാണെന്ന് കാണിക്കുന്ന രണ്ട് മിനിറ്റ് വ്യക്തമായ ഓഡിയോയോട് കൂടിയുള്ള വിഡിയോയും എടുത്ത് അയക്കുക.
അപേക്ഷാ ഫോം: https://hamad.wufoo.com/forms/roybwnz1q7aa39/
പാര്‍ട്ട് -ടൈം ഒഴിവാണുള്ളത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരിക്കും. ഷെഡ്യൂള്‍ ചെയ്ത ദിവസങ്ങളില്‍ ഒരു ദിവസം മുഴുവന്‍ എത്തണം.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമഗ്രമായ പരിശീലനം നല്‍കും. അപേക്ഷിക്കുന്നതിന് ആരോഗ്യമേഖലയില്‍ മുന്‍പരിചയം ആവശ്യമില്ല.

ഭാവിയില്‍ എന്ത് ഉപയോഗം?

ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസം, പരിശീലനം, അഭിനയം, എന്നീ വിവിധ മേഖലകളില്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കും. ക്ലിനിക്കല്‍ ക്രമീകരണങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading