അബുദാബി: യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഓഹരികള്‍ വില്‍ക്കുന്നു. എം എ യുസഫലിയുടെ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിംഗ് പ്രാരംഭ ഓഹരി വില്‍പ്പന ഈ മാസം തുടങ്ങും. ഓഹരി വില്‍പ്പന ഒക്ടോബര്‍ 28 ന് ആരംഭിക്കും. 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. പത്ത് ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവെയ്ക്കും. 89ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ബാക്കി ഒരു ശതമാനം ലുലു ഗ്രൂപ്പ് ജീവനക്കാര്‍ക്കുമായിരിക്കും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നാണ് യുഎഇയിലെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. മിനിമം 1000 ഓഹരികള്‍ക്കാണ് അപേക്ഷിക്കേണ്ടത്. അതേസമയം പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഐപിഒ പൂര്‍ത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58,800 കോടി രൂപയോളമായി മാറും. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.
സൗദി അറേബ്യന്‍ ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും തീരുമാനം ആയിട്ടില്ല. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി കാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായി ഇസ്ലാമിക് ബാങ്ക് തുടങ്ങിയവയായിരിക്കും ഓഹരി വില്‍പ്പന നിയന്ത്രിക്കുക.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
