ദോഹ: ഖത്തര്‍ കെഎംസിസി തൃശൂര്‍ ജില്ലയിലെ നാട്ടിക മണ്ഡലത്തിന്റെ ഭാഗമായ ചാഴൂര്‍ താന്യം അന്തിക്കാട് (സിടിഎ) സംയുക്ത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഔപചാരിക ഉത്ഘടനം ഖത്തര്‍ കെഎംസിസി സംസ്ഥാന ട്രഷറര്‍ PSM ഹുസൈന്‍ സാഹിബ് ഉത്ഘാടനം നിര്‍വഹിച്ചു. ഓള്‍ഡ് ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സിടിഎ സംയുക്ത പഞ്ചായത്ത് പ്രസിഡന്റ് മഖ്ദൂം പുഴുവില്‍ അധ്യക്ഷത വഹിച്ചു അക്ബര്‍ അലി സാഹിബ് പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി റഫീക് പഴുവില്‍ സ്വാഗതം പറഞ്ഞു. ഐസിബിഎഫ് മാനേജിങ് കമ്മറ്റി മെമ്പറും ലോക കേരള സഭാംഗവുമായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു
ഉത്ഘാടന മത്സരത്തിന്റെ സ്‌പോണ്‍സര്‍ ആയ FK Tools ന്റെ Country Manger വിഷ്ണു ഗോപാല്‍, ഖത്തര്‍ കെഎംസിസി മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ സാഹിബ് , ഖത്തര്‍ കെഎംസിസി വനിത വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് ബസ്മ സത്താര്‍, കെഎംസിസി ഖത്തര്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി ബക്കര്‍ ഹാജി, ഖത്തര്‍ കെഎംസിസി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് സാഹിബ്, ജില്ലാ സീനിയര്‍ സെക്രട്ടറി അക്ബര്‍ അലി സാഹിബ്, ടൂര്‍ണമെന്റിന്റെ മെയിന്‍ സ്‌പോണ്‍സര്‍ ഷാജി കടവില്‍, ക്യു ബോക്‌സ് എംഡി നിഷാം ഇസ്മായില്‍, മെഡിക്കല്‍ പാര്‍ട്ണറായ അമേരിക്കന്‍ ഹോസ്പിറ്റലിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് അജ്മല്‍, ഖത്തര്‍ കെഎംസിസി നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീന്‍ സാഹിബ്, ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക , സിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് ഹാജി,നാട്ടികാ മണ്ഡലം ജോയിന്റ് സെക്രട്ടറി സഗീര്‍ പഴുവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നാട്ടിക മണ്ഡലം കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന്‍ വൈക്കോച്ചിറ, ജോയിന്റ് സെക്രട്ടറി അനിഫര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
